ഓസ്ട്രേലിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്, സംപ ടീമിലേക്ക് മടങ്ങിയെത്തുന്നു

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയെത്തുന്ന അയര്‍ലണ്ട് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് 1ൽ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റ് വീതമുള്ള അയര്‍ലണ്ടിനും ഓസ്ട്രേലിയയ്ക്കും ഇന്ന് വിജയം നേടാനായാൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും.

മഴ ഗ്രൂപ്പിലെ ഏതാനും മത്സരങ്ങള്‍ നേരത്തെ തന്നെ കവര്‍ന്നതിനാൽ ഇനിയുള്ള മത്സരങ്ങള്‍ ടീമുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. ആഷ്ടൺ അഗറിന് പകരം ആഡം സപ ഓസ്ട്രേലിയന്‍ നിരയിൽ തിരികെ എത്തുന്നു.

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Glenn Maxwell, Marcus Stoinis, Tim David, Matthew Wade(w), Pat Cummins, Adam Zampa, Mitchell Starc, Josh Hazlewood

അയര്‍ലണ്ട്: Paul Stirling, Andrew Balbirnie(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Gareth Delany, Mark Adair, Barry McCarthy, Fionn Hand, Joshua Little