ശ്രീലങ്കന്‍ ബൗളിംഗിന് മുന്നിൽ യുഎഇ പതറി, കൂറ്റന്‍ തോൽവി

Chameera

യുഎഇയ്ക്കെതിരെ കൂറ്റന്‍ വിജയം നേടി ശ്രീലങ്ക. 79 റൺസിനാണ് ടീം യുഎഇയെ പരാജയപ്പെടുത്തിയത്.  ആദ്യ മത്സരത്തിൽ നമീബിയയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ശ്രീലങ്ക ഇന്നത്തെ മത്സരത്തിൽ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നുവെങ്കിലും പതും നിസങ്ക ടീമിനെ 152 റൺസിലേക്ക് എത്തിക്കുകയായിരുന്നു.

Uaesrilankaവനിന്‍ഡു ഹസരംഗയുടെയും ദുഷ്മന്ത ചമീരയുടെയും ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കുവാന്‍ യുഎഇയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീം 17.1 ഓവറിൽ 73 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഹസരംഗയും ചമീരയും മൂന്ന് വീതം വിക്കറ്റാണ് നേടിയത്. 19 റൺസ് നേടിയ അയാന്‍ അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ജുനൈദ് സിദ്ദിക്കി 18 റൺസും ചിരാഗ് സൂരി 14 റൺസും നേടി. മഹീഷ് തീക്ഷണയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.