18 പന്തിൽ 6 സിക്സുകള്‍ അടക്കം 59 റൺസ്, ശ്രീലങ്കയെ നിഷ്പ്രഭമാക്കി മാര്‍ക്കസ് സ്റ്റോയിനിസ്

മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പനടികള്‍ക്ക് മുന്നിൽ ചൂളി ശ്രീലങ്ക. 158 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിലാണ് വിജയം നേടിയത്.

18 പന്തിൽ 59 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ഓസ്ട്രേലിയയുടെ ത്രസിപ്പിക്കുന്ന വിജയം സാധ്യമാക്കിയത്. മാക്സ്വെൽ 12 പന്തിൽ 23 റൺസ് നേടിയപ്പോള്‍ ആരോൺ ഫി‍ഞ്ച് പുറത്താകാതെ 31 റൺസുമായി വിജയസമയത്ത് സ്റ്റോയിനിസിനൊപ്പം ക്രീസിലുണ്ടായിരുന്നു. 17 പന്തിൽ നിന്നാണ് സ്റ്റോയിനിസ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

മിച്ചൽ മാര്‍ഷ്(17), ഡേവിഡ് വാര്‍ണര്‍(11) എന്നിവരുടെ വിക്കറ്റുകള്‍ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.