അനായാസം ഒമാന്‍, പത്ത് വിക്കറ്റ് വിജയം

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ വിജയം നേടി ഒമാന്‍. ഇന്ന് പിഎന്‍ജിയെ 129/9 എന്ന സ്കോറിൽ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 13.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ആണ് ഒമാന്‍ മറികടന്നത്. 131 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജതീന്ദര്‍ 42 പന്തിൽ 73 റൺസും അഖിബ് ഇല്യാസ് 50 റൺസും നേടി പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ജതീന്ദര്‍ സിംഗും അഖിബ് ഇല്യാസും നല്‍കിയും മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് ടൂര്‍ണ്ണമെന്റ് വിജയത്തോടെ തുടങ്ങുവാന്‍ സഹായകരമായത്. ജതീന്ദര്‍ 33 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇല്യാസ് 43 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.