അറോഹോയുടെ കരാർ പുതുക്കാൻ ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു

20211017 184200

ഉറുഗ്വേ പ്രതിരോധക്കാരനായ അറോഹോയ്ക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണ ആലോചിക്കുന്നു. അറോഹോയുടെ നിലവിലെ കരാർ 2023 വേനൽക്കാലത്ത് അവസാനിക്കാൻ ഇരിക്കുകയാണ്‌. അതിനു മുന്നോടിയായി 5 വർഷത്തെ പുതിയ കരാർ നൽകാൻ ആണ് ബാഴ്സലോണയുടെ ആലോചന. ഉറുഗ്വേയിലെ റിവർ ബോസ്റ്റണിൽ നിന്ന് ആയിരുന്നു താരം ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയുടെ ബി ടീം കളിക്കാരനായി ആരംഭിച്ച താരം പെട്ടെന്ന് തന്നെ സീനിയർ ടീമിലേക്ക് എത്തി.

2020-21 സീസണിന് മുമ്പ് ആയാണ് അറോഹോയെ ആദ്യ ടീമിലേക്ക് ബാഴ്സലോണ ഉയർത്തിയത്. പിക്വെ തന്റെ കരിയറിന്റെ അവസാന വർഷങ്ങളിലേക്ക് അടുക്കുന്നത് കൊണ്ട് തന്നെ അറൊഹോയെയും ഗാർസിയയെയും ആണ് ബാഴ്സലോണ വരും വർഷങ്ങളിലെ സെന്റർ ബാക്ക് കൂട്ടുകെട്ടായി കണക്കാക്കുന്നത്.