നൂറ് റൺസ് പോലും നേടാനാകാതെ നെതര്‍ലാണ്ട്സ്

Sports Correspondent

Netherlandspakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ക്കിസ്ഥാനെതിരെ ബാറ്റിംഗ് പരാജയം നേരിട്ട് നെതര്‍ലാണ്ട്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാക് ബൗളിംഗിനുമേൽ മേൽക്കൈ നേടുവാന്‍ സാധിച്ചിരുന്നില്ല. 9 വിക്കറ്റ് നഷ്ടത്തിൽ 91 റൺസാണ് നെതര്‍ലാണ്ട്സ് നേടിയത്.

27 റൺസ് നേടിയ കോളിന്‍ അക്കര്‍മാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 15 റൺസ് നേടി പുറത്തായി. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാന്‍ മൂന്നും മൊഹമ്മദ് വസീം ജൂനിയര്‍ 2 വിക്കറ്റും നേടി.