പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്

Sports Correspondent

Netherlandspakistan
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയോടേറ്റ തോൽവിയ്ക്ക് ശേഷം പാക്കിസ്ഥാന് എല്ലാ മത്സരങ്ങളും വിജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിൽ ഇന്ന് ടീമിനെതിരെയുള്ള സൂപ്പര്‍ 12 ഗ്രൂപ്പ് 2ലെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിക്കുകയും ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാലും മാത്രമേ പാക്കിസ്ഥാന് ഇനി ടൂര്‍ണ്ണമെന്റിൽ സാധ്യതയുള്ളു.

പാക് നിരയിൽ ഹൈദര്‍ അലിയ്ക്ക് പകരം ഫകര്‍ സമന്‍ ടീമിലേക്ക് എത്തുമ്പോള്‍ നെതര്‍ലാണ്ട്സ് നിരയിൽ സ്റ്റെഫന്‍ മൈബര്‍ഗ്, ബ്രണ്ടന്‍ ഗ്ലോവര്‍, റോളോഫ് വാന്‍ ഡെര്‍ മെര്‍വ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

നെതര്‍ലാണ്ട്സ് : Stephan Myburgh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards(w/c), Roelof van der Merwe, Tim Pringle, Fred Klaassen, Brandon Glover, Paul van Meekeren

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Shan Masood, Fakhar Zaman, Iftikhar Ahmed, Shadab Khan, Mohammad Nawaz, Mohammad Wasim Jr, Shaheen Afridi, Haris Rauf, Naseem Shah