ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്

ടി20 ലോകകപ്പിൽ സൂപ്പര്‍ 12 ഉറപ്പിക്കുവാന്‍ വിജയം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമെന്ന നിലയിൽ ടോസ് നേടി ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. മാറ്റങ്ങളില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നതെങ്കിൽ അയര്‍ലണ്ട് നിരയിൽ ക്രെയിഗ് യംഗ് ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക : Pathum Nissanka, Kusal Perera(w), Dinesh Chandimal, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Chamika Karunaratne, Wanindu Hasaranga, Dushmantha Chameera, Maheesh Theekshana, Lahiru Kumara

അയര്‍ലണ്ട് : Paul Stirling, Kevin O Brien, Andrew Balbirnie(c), Gareth Delany, Curtis Campher, Harry Tector, Neil Rock(w), Simi Singh, Mark Adair, Joshua Little, Craig Young