അറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും സൗദി അറേബ്യയുടെ പതാകയുമൊക്കെ ആയി സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ അത്തരം വസ്ത്ര ധാരണകൾ ഉപേക്ഷിക്കണം എന്ന് ക്ലബ് അറിയിച്ചു. ഇങ്ങനെ വസ്ത്രം ചെയ്തതിൽ ക്ലബിനൊ ഉടമകൾക്കൊ യാതൊരു പ്രയാസവുമില്ല. എന്നാൽ ഇത് ആ സംസ്കാരത്തിൽ ജീവിക്കുന്നവരെ വേദനിപ്പിച്ചേക്കും എന്ന് ന്യൂകാസിൽ പറഞ്ഞു.

എല്ലാവരും വരും മത്സരങ്ങളിൽ അവർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വരാൻ ശ്രമിക്കണം എന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു കർശനമായ നിർദ്ദേശം അല്ല എന്നും ക്ലബിന്റെ അഭ്യർത്ഥന മാത്രമാണെന്നും ക്ലബ് പറഞ്ഞു. പരിശീലകൻ സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയ ന്യൂകാസിൽ പുതിയ പരിശീലകനെ തേടുകയാണ് ഇപ്പോൾ.