ഗോൾഫ് കളിച്ച് പരിക്കേറ്റ ജോഷ് ഇംഗ്ലിസ് ലോകകപ്പിൽ നിന്ന് പുറത്ത്

Picsart 22 10 20 12 05 40 050

ഗോൾഫ് കളിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ ഓസ്‌ട്രേലിയയുടെ റിസർവ് വിക്കറ്റ് കീപ്പറും ബാറ്ററുമായ ജോഷ് ഇംഗ്ലിസ് ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. ഇംഗ്ലിസിന് വലതു കൈയിലേറ്റ മുറിവ് മാറാൻ സമയമാകും എന്നതിനാൽ താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചു. ഇംഗ്ലിസിന് പകരക്കാരനെ ഓസ്ട്രേലിയ ഉടൻ പ്രഖ്യാപിക്കും.

20221020 120525

ഒമ്പത് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇംഗ്ലിസ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആയിരുന്നില്ല. മാത്യു വെയ്ഡിന് പരിക്കേറ്റാൽ മാത്രമെ താരം കളിക്കാൻ സാധ്യത ഉണ്ടായിരുന്നുള്ളൂ. വിക്കറ്റ് കീപ്പർ അല്ലാത്ത ഒരാളെ കൊണ്ടുവരുന്ന കാര്യം ആണ് ഓസ്ട്രേലിയ ഇപ്പോൾ ആലോചിക്കുന്നത്. .