വിക്കറ്റില്ലെങ്കിലും സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന്‍

- Advertisement -

വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും തന്റെ പത്തോവര്‍ സ്പെല്ലില്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മിച്ചല്‍ സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. താരം പിച്ചില്‍ നിന്ന് മികച്ച സ്പിന്‍ നേടിയെന്നും സാന്റനര്‍ ലോകോത്തര താരമാണെന്നുമാണ് വില്യംസണ്‍ പറഞ്ഞത്. വിക്കറ്റ് ലഭിച്ചില്ലെന്നത് അത്ര വലിയ തെറ്റല്ല, അത് ചിലപ്പോളെല്ലാം സംഭവിക്കാവുന്നതാണെന്ന് ഞങ്ങള്‍ക്ക് അറിയാം, സാന്റനര്‍ ഒന്നാന്തരം ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും വില്യംസണ്‍ പറഞ്ഞു.

പത്തോവറില്‍ 38 റണ്‍സാണ് സാന്റനര്‍ വിട്ട് നല്‍കിയത്. താരത്തെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് ബാബര്‍ അസം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ചപ്പോള്‍ പറഞ്ഞിരുന്നു. മികച്ച ടേണാണ് പിച്ചില്‍ നിന്ന് സാന്റര്‍ നേടിയത്.

ഈ തോല്‍വിയില്‍ നിന്ന് കരകയറണമെന്നും റൗണ്ട് റോബിന്‍ ലീഗില്‍ എല്ലാ മത്സരങ്ങളും വിജയിക്കാനാകുമെന്ന് നമ്മള്‍ ഒരിക്കലും ടീം വിചാരിക്കുന്നില്ലെന്നും പല കടുത്ത മത്സരങ്ങളുണ്ടെന്ന് അറിയാമെന്നും വില്യംസണ്‍ പറഞ്ഞു. ഇന്ന് മികച്ച ക്രിക്കറ്റിംഗ് മുഹൂര്‍ത്തങ്ങളുണ്ടെന്നും അടുത്ത വേദിയില്‍ അടുത്ത എതിരാളികള്‍ക്കെതിരെ മികച്ച രീതിയില്‍ ടീമിന് കളിക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് വില്യംസണ്‍ പറഞ്ഞു.

Advertisement