ആസിഫ് അലിയും മുഹമ്മദ് അമീറുമില്ലാതെ പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്

- Advertisement -

കഴിഞ്ഞ കുറച്ച് കാലമായി മോശം ബൗളിംഗ് ഫോമിലുള്ള മുഹമ്മദ് അമീറിനെ ഒഴിവാക്കി പാക്കിസ്ഥാന്റെ ലോകകപ്പ് സ്ക്വാഡ്. 15 അംഗ സ്ക്വാഡില്‍ ഇടം പിടിക്കാത്ത മറ്റൊരു താരം ആസിഫ് അലിയാണ്. സര്‍ഫ്രാസ് അഹമ്മദ് ആണ് ടീമിന്റെ നായകന്‍. അതേ സമയം ഇരു താരങ്ങളെയും ഇംഗ്ലണ്ടിലെ ടി20 ഏകദിന മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.

മുഹമ്മദ് ഫഹീസിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം ഫിറ്റെനസ്സ് തെളിയിച്ചാല്‍ മാത്രമേ അന്തിമ സ്ക്വാഡില്‍ ഇടം പിടിക്കള്ളു. ഈ വര്‍ഷം ആദ്യം താരത്തിനേറ്റ പരിക്കാണ് താരത്തിന്റെ സാധ്യതകള്‍ക്ക് വിലങ്ങ് തടി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിനു മത്സരിക്കാനായിരുന്നില്ല.

പാക്കിസ്ഥാന്‍: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, ഇമാം-ഉള്‍-ഹക്ക്, ആബിദ് അലി, ബാബര്‍ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഷദബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ജുനൈദ് ഖാന്‍, മുഹമ്മദ് ഹസ്നൈന്‍

Advertisement