ഭാഗ്യം ധീരന്മാരെ തുണയ്ക്കുന്നു – രോഹിത് ശര്‍മ്മ

തന്നെ ബംഗ്ലാദേശിനെതിരെ ഭാഗ്യം തുണച്ചുവെന്ന് തുറന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇക്ബാല്‍ കൈവിട്ടിരുന്നു, ഇതിനെക്കുറിച്ച് ചോദിച്ചപ്പോളാണാ ധീരന്മാര്‍ക്കൊപ്പം ഭാഗ്യമുണ്ടാകുമെന്നാണല്ലോ ചൊല്ലെന്നും രോഹിത് പറഞ്ഞു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പിച്ച് ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരം വളരെ ശ്രമകരമായ ഒന്നായിരുന്നു. അതിനാല്‍ തന്നെ താന്‍ ഏറെ സമയം എടുത്താണ് ക്രീസില്‍ നിലയുറപ്പിച്ചതെന്ന് രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്ന് തീര്‍ത്ത് പറയാനാകില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാമെന്നും രോഹിത് പറഞ്ഞു. ബംഗ്ലാദേശ് സ്ലോവര്‍ ബോളുകള്‍ നല്ല രീതിയിലാണ് എറിഞ്ഞതെന്നും രോഹിത് വ്യക്തമാക്കി.

താന്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ പ്ലേസ്മെന്റുകളിലാണ് ശ്രദ്ധ ചെലുത്താറ്, ഫീല്‍ഡിനെ കീറിമുറിച്ച ഷോട്ടുകള്‍ക്ക് ആണ് താന്‍ കൂടുതല്‍ ശ്രമിക്കാറെന്നും രോഹിത് അഭിപ്രായപ്പെട്ടു. പിന്നീട് സമ്മര്‍ദ്ദം ബൗളര്‍മാര്‍ക്ക് മേലെയ്ക്കിടുവാനും ശ്രമിക്കാറുണ്ടെന്ന് രോഹിത് സൂചിപ്പിച്ചു.

Previous articleഹെയ്തിയുടെ ചരിത്ര കുതിപ്പിന് അവസാനം, മെക്സിക്കോ ഗോൾഡ് കപ്പ് ഫൈനലിൽ
Next articleസ്നോഡ്ഗ്രാസിന് വെസ്റ്റ് ഹാമിൽ പുതിയ കരാർ