പരിക്കില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുടെ ആവശ്യമില്ല, ജഡേജയ്ക്ക് അവസരം നല്‍കാത്തതില്‍ തെറ്റൊന്നുമില്ല

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ടീം നല്ല രീതിയിലാണ് പ്രകടനം പുറത്തെടുക്കുന്നതെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ടീമില്‍ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. ഞാന്‍ ടീമിന്റെ ഭാഗമല്ല എന്നാലും സ്ഥിരതയും സന്തുലിതാവസ്ഥയുമാണ് ഒരു ടീമിലെ ഏറ്റവും പ്രധാന ഘടകം. ഒരു ടീം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പരിക്ക് ഇല്ലെങ്കില്‍ അവിടെ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അശ്വിന്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയ്ക്ക് അവസരങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിനാണ് അശ്വിന്റെ ഈ മറുപടി.