നിലയുറപ്പിച്ച് അടിത്തറ പടുത്തുയര്‍ത്തേണ്ടത് ആവശ്യകതയായിരുന്നു, പല മത്സരങ്ങളിലും മികച്ച കളി കളിച്ചിട്ടും ജയം ഒപ്പമുണ്ടായിട്ടില്ല

ടോസ് നേടിയ ശേഷം സാഹചര്യങ്ങളും സ്ഥിതിയും മനസ്സിലാക്കി ഇന്നിംഗ്സ് പടുത്തുയര്‍ത്തുകയായിരുന്നു ആവശ്യകതയെന്നും താനും ജേസണ്‍ റോയിയും അതാണ് ചെയ്തതെന്നും പറഞ്ഞ് ഇംഗ്ലണ്ട് ഓപ്പണറും ഇന്ത്യയ്ക്ക്തെിരെ മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കിയ ജോണി ബൈര്‍സ്റ്റോ. ഇന്നലെ ഇംഗ്ലണ്ടിന് വേണ്ടി 111 റണ്‍സ് നേടി പുറത്തായ ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ട് 50 ഓവറില്‍ 337 റണ്‍സെന്ന സ്കോറിലേക്ക് ഉയരുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 47 റണ്‍സാണ് നേടിയത്. അത് സാഹചര്യങ്ങളുടെ ആവശ്യകതയാണെന്നും ജോണി ബൈര്‍സ്റ്റോ പറഞ്ഞു. ഇതിന് മുമ്പ് പല മത്സരങ്ങളിലും ടീം മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും അനുകൂല ഫലം ലഭിച്ചിരുന്നില്ല. ന്യൂസിലാണ്ടിനെതിരെ അടുത്ത മത്സരത്തില്‍ ഇതിലും മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നും ജോണി ബൈര്‍സ്റ്റോ പറഞ്ഞു.

Previous articleശ്രീലങ്ക പുറത്ത്, സെമി സാധ്യതകൾ ഇങ്ങനെ
Next articleയുവന്റസിന്റെ പ്രീസീസൺ ഏഷ്യയിൽ