യുവന്റസിന്റെ പ്രീസീസൺ ഏഷ്യയിൽ

- Advertisement -

യുവന്റസിന്റെ ഇത്തവണത്തെ പ്രീസീസൺ ഭൂരിഭാഗവും നടക്കുക ഏഷ്യയിൽ ആയിരിക്കും. ഇതുവരെ തീരുമാനമായ നാലു പ്രീസീസൺ മത്സരങ്ങളിൽ മൂന്നിനും വേദിയാവുക ഏഷ്യൻ രാജ്യങ്ങൾ ആയിരിക്കും. ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായായിരിക്കും യുവന്റസ് ഏഷ്യയിൽ എത്തുക. സിംഗപ്പൂർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ യുവന്റസ് കളിക്കും.

ടോട്ടൻഹാം, അത്ലറ്റിക്കോ മാഡ്രിഡ് എന്നിങ്ങനെ വലിയ ക്ലബുകളുമായാകും മത്സരങ്ങൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കുന്ന ആദ്യ യുവന്റസ് പ്രീസീസണാകും ഇത്. റൊണാൾഡോയ്ക്ക് എതിരെ കേസ് നടക്കുന്നതിനാലാണ് അമേരിക്കയിൽ ഇത്തവണ യുവന്റസ് പ്രീസീസണ് പോകാതിരുന്നത്. ഏഷ്യയിലെ മത്സരങ്ങൾക്ക് ശേഷം സ്വീഡനിലും യുവന്റസ് ഒരു പ്രീസീസൺ മത്സരം കളിക്കും.

Juventus pre-season 2019 schedule;

🇸🇬 21 July : Juventus v Tottenham
🇨🇳 24 July : Juventus v Inter
🇰🇷 26 July : K-League All Stars v Juventus
🇸🇪 10 Aug : Atletico v Juventus

Advertisement