ലെഗ് സ്പിന്നറെ ഉപയോഗിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ ആക്രമിക്കണമെന്നത് ആദ്യമേ തീരുമാനിച്ചത്

- Advertisement -

ഇംഗ്ലണ്ട് ഓപ്പണര്‍മാരെ കുരുക്കുവാന്‍ ആദ്യം മുതല്‍ ലെഗ് സ്പിന്നറെ ഉപയോഗിക്കണമെന്നത് ടീം ആദ്യമേ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്നലെ നടന്ന മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യ ഓവര്‍ എറിയുന്ന താരമായി ഇമ്രാന്‍ താഹിര്‍ മാറുകയായിരുന്നു. ജേസണ്‍ റോയിയെയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുവാന്‍ ഉദ്ദേശിച്ചതെന്ന് ഫാഫ് ഡു പ്ലെസി വെളിപ്പെടുത്തി. രണ്ടാമത്തെ പന്തില്‍ തന്നെ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കാനായത് ടീമിന്റെ ഈ തീരുമാനം ശരി വയ്ക്കുന്നതാണെന്നും ഫാഫ് വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറി അടുത്ത മത്സരം ടീം ജയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ആദ്യ രണ്ട് മത്സരങ്ങളിലേക്ക് തന്നെ ടീം ഫോമിലേക്ക് ഉയരേണ്ടതുണ്ടെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി. ഡെയില്‍ സ്റ്റെയിനും പൂര്‍ണ്ണ സന്നാഹങ്ങളുമുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളികളെ 300നു താഴെ നിയന്ത്രിക്കാനാകുമെന്നും ഫാഫ് ഡു പ്ലെസി വെളിപ്പെടുത്തി.

Advertisement