ആറാം ലോകകപ്പിനൊരുങ്ങി രഞ്ജന്‍ മഡ്ഗുലേ, അലീം ദാറിനു അഞ്ചാം ലോകകപ്പ്, ലോകകപ്പ് അമ്പയര്‍മാരുടെ പാനല്‍ പ്രഖ്യാപിച്ച് ഐസിസി

- Advertisement -

ലോകകപ്പിനുള്ള അമ്പയര്‍മാരുടെ പട്ടിക പ്രഖ്യാപിച്ച് ഐസിസി. 16 അമ്പയര്‍മാരും 6 മാച്ച് റഫറിമാരെയുമാണ് ഐസിസി ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രഞ്ജന്‍ മഡ്ഗുലേ തന്റെ ആറാം ലോകകപ്പിലാണ് ഒഫീഷ്യേറ്റ് ചെയ്യുന്നത്. പാക്കിസ്ഥാന്റെ അലീം ദാര്‍ അഞ്ചാം ലോകകപ്പിനാണ് അമ്പയര്‍ ചെയ്യാനെത്തുന്നത്. ഇയാന്‍ ഗൗള്‍ഡും ജെഫ് ക്രോയും തങ്ങളുടെ നാലാം ലോകകപ്പിനും തയ്യാറെടുക്കുകയാണ്.

മാച്ച് റഫറി: ക്രിസ് ബ്രോഡ്, ഡേവിഡ് ബൂണ്‍, ആന്‍ഡി പൈക്രോഫ്ട്, ജെഫ് ക്രോവ്, രഞ്ജന്‍ മഡ്ഗുലേ, റിച്ചി റിച്ചാര്‍ഡ്സണ്‍

അമ്പയര്‍മാര്‍: അലീം ദാര്‍, കുമാര്‍ ധര്‍മ്മസേന മരിയസ് എറാസ്മസ്, ക്രിസ് ഗഫാനേ, ഇയാന്‍ ഗോള്‍ഡ്, റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബോറോ, നൈജല്‍ ലോംഗ്, ബ്രൂസ് ഓക്സെന്‍ഫോര്‍ഡ്, സുന്ദരം രവി, പോള്‍ റീഫില്‍, റോഡ് ടക്കര്‍, ജോയല്‍ വില്‍സണ്‍, മൈക്കല്‍ ഗോഗ്, റുചീര പള്ളിയുഗുര്‍ഗേ, പോള്‍ വില്‍സണ്‍

Advertisement