“ഡി ഹിയയെ മാറ്റില്ല, ടീമിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം” – ഒലെ

- Advertisement -

അവസാന കുറച്ച് കാലമായി ദയനീയ ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയെ ഗോൾകീപ്പർ സ്ഥാനത്തു നിന്ന് മാറ്റില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. മറ്റന്നാൾ ചെൽസിക്ക് എതിരെയുള്ള മത്സരത്തിൽ ഡി ഹിയ തന്നെ വല കാക്കും എന്നും ഒലെ പറഞ്ഞു. അവസാന രണ്ടു മത്സരങ്ങളിലും ഡൊ ഹിയയുടെ പിഴവുകളായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

എന്നാൽ അവസാന ആറ് ഏഴു സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമാണ് ഡി ഹിയ എന്നും ഈ താൽക്കാലിക പിഴവുകൾ ഡി ഹിയയെ ഡി ഹിയ അല്ലാതെ ആക്കില്ല എന്നും ഒലെ പറഞ്ഞു. താൻ ഡിഹിയയെ വിശ്വസിക്കുന്നു. ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്രയും മികച്ച കളി പുറത്തെടുത്തിട്ടുണ്ട് എന്നും ഒലെ പറഞ്ഞു. ടീം മുഴുവനായും മോശം അവസ്ഥയിലൂടെ പോകുമ്പോൾ ഒരോ താരങ്ങളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല എന്നും ഒലെ പറഞ്ഞു.

Advertisement