ഹെരേര യുണൈറ്റഡ് നിരയിൽ മടങ്ങി എത്തുന്നു

- Advertisement -

ഒരു മാസത്തിൽ അധികമായി ടീമിൽ നിന്ന് വിട്ടു നിൽക്കുന്ന മധ്യനിര താരം ആൻഡെർ ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് തിരികെ എത്തുന്നു. മറ്റന്നാൾ ചെൽസിക്ക് എതിരായി നടക്കുന്ന മത്സരത്തിൽ ഹെരേര കളിക്കും എന്ന് സോൾഷ്യാർ വ്യക്തമാക്കി. പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്ന ഹെരേര പിന്നീട് ക്ലബ് കരാർ പുതുക്കാത്തതിനാൽ ടീമിൽ നിന്ന് പൂർണ്ണമായും പുറത്താവുകയായിരുന്നു. എന്നാൽ തൽക്കാലം കരാർ മറന്ന് വീണ്ടും ഹെരേര ടീമിനൊപ്പം ചേരും.

ഹെരേരയുടെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർ പരാജയങ്ങളായിരുന്നു നേരിട്ടത്. ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തുടക്ക കാലത്ത് ഹെരേര മധ്യനിരയിലെ പ്രധാന ഭാഗമായിരുന്നു. ഹെരേര പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം തന്നെ മോശം ഫോമിലേക്ക് താഴ്ന്നു. ഒപ്പം പോഗ്ബയുടെ ഫോമിനെയും ഹെരേരയുടെ അഭാവം ബാധിച്ചിരുന്നു. ചെൽസിക്ക് എതിരെ ഹെരേര പക്ഷെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല. ഈ സീസൺ അവസാനത്തോടെ ഹെരേര ക്ലബ് വിടും എന്ന് തന്നെയാണ്‌ കരുതപ്പെടുന്നത്.

Advertisement