ഫീല്‍ഡിംഗ് കൈവിട്ടു, അല്ലായിരുന്നുവെങ്കില്‍ സാധ്യതയുണ്ടായിരുന്നു

ബംഗ്ലാദേശ് ഫീല്‍ഡിംഗില്‍ 40-50 റണ്‍സ് കൈവിട്ടുവെന്നും അതല്ലായിരുന്നുവെങ്കില്‍ ഈ റണ്‍ ചേസ് ചരിത്രമായിരുന്നേനെ എന്നും പറഞ്ഞ് ടീം നായകന്‍ മഷ്റഫെ മൊര്‍തസ. എല്ലാ ക്രെഡിറ്റും ഡേവിഡ് വാര്‍ണറക്കും മറ്റു ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കുമാണ്. അവസാന പത്തോവറില്‍ 131 റണ്‍സാണ് അവര്‍ നേടിയത്, അതിനൊപ്പം ബംഗ്ലാദേശ് കൈവിട്ട ഫീല്‍ഡിംഗിലെ റണ്‍സ് കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

381 റണ്‍സ് എപ്പോളും കടുപ്പമേറിയ ചേസിംഗ് ആണ്. സൗമ്യ സര്‍ക്കാര്‍ മികച്ച തുടക്കത്തിനു ശേഷം റണ്ണൗട്ടായത് തിരിച്ചടിയായി. ഷാക്കിബും തമീമും നന്നായി കളിച്ചു, പിന്നീട് മുഷ്ഫിക്കുറും മഹമ്മദുള്ളയും തിളങ്ങിയെങ്കിലും 381 റണ്‍സ് എന്നത് അപ്രാപ്യമായ കാര്യം തന്നെയായിരുന്നു. ബംഗ്ലാദേശ് പോസിറ്റീവ് ക്രിക്കറ്റാണ് കളിക്കുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും മൊര്‍തസ കൂട്ടിചേര്‍ത്തു.

Previous articleഇനി ഐ എസ് എൽ ഇന്ത്യയുടെ ഒന്നാം ഫുട്ബോൾ ലീഗ്, ഐലീഗ് രണ്ടാം ഡിവിഷനാകും
Next articleചെക്ക് ചെൽസിയിൽ തിരിച്ചെത്തി, ഇനി ടെക്നിക്കൽ ചുമതലകൾ