ചെക്ക് ചെൽസിയിൽ തിരിച്ചെത്തി, ഇനി ടെക്നിക്കൽ ചുമതലകൾ

ചെൽസിയുടെ ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ചെക്ക് ചെൽസിയിൽ തിരിച്ചെത്തി. ഏറെ പ്രാധാന്യമുള്ള ടെക്നിക്കൽ ആൻഡ് പെർഫോമൻസ് അഡ്വൈസർ ചുമതലയാണ് അദ്ദേഹം ഏറ്റെടുക്കുക. ആഴ്സണലുമായി കരാർ അവസാനിച്ചതോടെയാണ് ചെക്ക് ചെൽസിയിലേക്ക് മടങ്ങി എത്താൻ തീരുമാനിച്ചത്.

2004 മുതൽ 2015 വരെ ചെൽസിക്ക് വേണ്ടി കളിച്ച താരം അവർക്കൊപ്പം 4 പ്രീമിയർ ലീഗ്, ചസമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, 3 എഫ് എ കപ്പ്, 3 ലീഗ് കപ്പ് എന്നീ കിരീടങ്ങൾ നേടി. 494 മത്സരങ്ങൾ ചെൽസിയുടെ വല കാത്ത ശേഷമാണ് താരം 2015 ൽ ആഴ്സണലിലേക് പോകുന്നത്. ഫ്രാങ്ക് ലംപാർഡ് ചെൽസി പരിശീലകനായി എത്തുന്നതിന് മുന്നോടിയായി നിർണായക ചുമതലകൾ ചെക്ക് ഏറ്റെടുക്കുന്നത് ആരാധകർ കൗതുകത്തോടെയാണ് കാണുന്നത്. ചെക്കിന്റെ മുൻ സഹ താരം ക്ളോഡ് മകലേലെയും വൈകാതെ ചെൽസിയിൽ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ.

Previous articleഫീല്‍ഡിംഗ് കൈവിട്ടു, അല്ലായിരുന്നുവെങ്കില്‍ സാധ്യതയുണ്ടായിരുന്നു
Next articleബംഗ്ലാദേശ് കൂട്ടുകെട്ടുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു, സെമിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല