“വാർണറെയും സ്മിത്തിനെയും ആരാധകർക്ക് ഇഷ്ടമുള്ള പോലെ സ്വീകരിക്കാം”

- Advertisement -

ആസ്ട്രേലിയൻ താരങ്ങളായ വാർണറെയും സ്മിത്തിനെയും ആരാധകർക്ക് ഇഷ്ടമുള്ള പോലെ സ്വീകരിക്കാമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഓയിന്‍ മോര്‍ഗന്‍. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്കിനു ശേഷമാണ് ലോകകപ്പിൽ ഇരു താരങ്ങളും ഇറങ്ങുന്നത്. ക്രിക്കറ്റ് ലോകാത്തത് ഒട്ടേറെ ആരാധകരുള്ള ഇരു താരങ്ങളും പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ടത് ക്രിക്കറ്റ് ആരാധകരിൽ കടുത്ത അമർഷം ഉളവാക്കിയിരുന്നു.

ഇന്ത്യക്കെതിരായ മത്സരത്തിൽ കാണികൾ വർണരെയും സ്മിത്തിനെയും കൂവി വിളിച്ചിരുന്നു. ഒടുവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇടപെട്ടാണ് ആരാധകരെ തണുപ്പിച്ചത്. എന്നാൽ തന്നിൽ നിന്ന് ഇതൊന്നും പ്രതീക്ഷിക്കണ്ട എന്നും ആരാധകരോട് എന്ത് ചെയ്യണമെന്ന് താൻ പറയില്ലെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

Advertisement