ബെംഗളൂരു എഫ് സി താരത്തെ റാഞ്ചി ഡെൽഹി ഡൈനാമോസ്

- Advertisement -

ഡെൽഹി ഡൈനാമോസ് പുതിയ സീസണായി സ്പെയിനിൽ നിന്നും ഒരു വിങ്ങറെ ടീമിൽ എത്തിച്ചിരിക്കുകയാണ്. സ്പാനിഷ് വിങ്ങറായ സിസ്കോ ഹെർണാണ്ടസ് ആണ് ഡെൽഹി ഡൈനാമോസിൽ ചേർന്നത്. ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയിൽ നിന്നാണ് സിസ്കോ ഡെൽഹിയിലേക്ക് എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്.

സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ ബെലാറസിൽ നിന്നായിരുന്നു സിസ്കോ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിലേക്ക് എത്തിയത്. 30കാരനായ സിസ്കോ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു. അഞ്ച് അസിസ്റ്റും ഒരു ഗോളും താരം നേടിയിരുന്നു. മല്ലോർക്ക എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. സ്പാനിഷ് ക്ലബുകളായ റീയുസ്, ജിമ്നാസ്റ്റിറ്റ എന്നീ ക്ലബുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement