ഇംഗ്ലണ്ട് നായകന് പരിക്ക്, നാളത്തെ സന്നാഹ മത്സരം നഷ്ടമാകും

ഇംഗ്ലണ്ടിന്റെ നായകന്‍ ഓയിന്‍ മോര്‍ഗന് പരിക്ക്, പരിശീലനത്തിനിടെ ക്യാച്ച് കൈവിട്ട താരത്തിന്റെ കൈയ്ക്ക് ചെറിയ പൊട്ടലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നും താന്‍ ഉദ്ഘാടന മത്സരത്തിനു എത്തുമെന്ന് ഓയിന്‍ മോര്‍ഗന്‍ തന്നെ അറിയിക്കുകയായിരുന്നു. എക്സറേയ്ക്ക് വിധേയനായപ്പോളാണ് താരത്തിന്റെ കൈയുടെ പൊട്ടലും ഡിസ്‍ലൊക്കേഷനും കണ്ടെത്തിയത്. മേയ് 30നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

ബൗളിംഗ് മെഷിനീല്‍ നിന്നുള്ള ക്യാച്ചിംഗ് പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈവിരലിനു പരിക്കേറ്റത്. നാളെ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനു മുന്നോടിയായി ആയിരുന്നു ഇംഗ്ലണ്ടിന്റെ പരിശീലനം. മോര്‍ഗന്‍ നാളത്തെ സന്നാഹ മത്സരത്തില്‍ കളിക്കില്ലെന്നും പകരം ജോസ് ബട്‍ലര്‍ ആണ് ടീമിനെ നയിക്കുക.