സെമിഫൈനലിന് ഖവാജക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇംഗ്ലനെതിരെയുള്ള ലോകകപ്പ് സെമി ഫൈനലിൽ പരിക്കേറ്റ് പുറത്തു പോയാ ഉസ്മാൻ ഖവാജക്ക് പകരമായി പീറ്റർ ഹാൻഡ്‌സ്കോംബ് കളിക്കുമെന്ന് ഓസ്ട്രലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഓസ്‌ട്രേലിയൻ താരം ഖവാജ പരിക്കേറ്റ് പുറത്തു പോയത്. ഇതോടെ താരത്തിന് പകരമായി മാത്യു വാഡെയെ ഓസ്ട്രേലിയ ടീമിൽ എടുത്തിരുന്നു.

നാളെ നടക്കുന്ന സെമി ഫൈനൽ പീറ്റർ ഹാൻഡ്‌സ്കോംമ്പിന്റെ ആദ്യ ലോകകപ്പ് മത്സരമാവും. നേരത്തെ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഹാൻഡ്‌സ്കോംമ്പിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. തുടർന്ന് ഷോൺ മാർഷ് പരിക്കേറ്റ് പുറത്തുപോയതിനെ തുടർന്നാണ് ഹാൻഡ്‌സ്കോംമ്പ് ടീമിൽ ഇടം നേടിയത്.

ഖവാജയെ കൂടാതെ പരിക്ക് മാറി മർകസ് സ്റ്റോയ്‌നിസം ഇംഗ്ലനെതിരെ ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ ലാങ്ങർ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.

Previous articleചെന്നൈ സിറ്റിയുടെ വിങ്ങർ എഫ് സി ഗോവയിൽ
Next articleപോഗ്ബയെ വിൽക്കണ്ട കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല എന്ന് ഒലെ