പോഗ്ബയെ വിൽക്കണ്ട കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല എന്ന് ഒലെ

- Advertisement -

പോൾ പോഗ്ബയെ വിൽക്കേണ്ട കാര്യമില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. പ്രീസീസണിൽ ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പോഗ്ബ ക്ലബ് വിടുമെന്ന വാർത്തകളിൽ ഒലെ പ്രതികരിച്ചത്. പോഗ്ബ എന്നല്ല ആരെയും വിൽക്കേണ്ടതില്ലെന്ന് ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കുന്ന ക്ലബല്ല എന്നും. ഇതുവരെ തങ്ങളുടെ ഒരു താരങ്ങൾക്കും ഓഫറുകൾ ലഭിച്ചിട്ടില്ലെന്നും ഒലെ പറഞ്ഞു.

പോഗ്ന തനിക്ക് യാതൊരു പ്രശ്നവും തരാത്ത കളിക്കാരനാണ്. പോഗ്ബ മികച്ചൊരു പ്രൊഫഷണലുമാണ്. ഇതുവരെ ട്രെയിനിങിൽ പോഗ്ബ മികവ് കാണിക്കുന്നുണ്ട്‌. ഒലെ പറഞ്ഞു. പോഗ്ബയ്ക്ക് എതിരെ ഒരു അജണ്ടയാണ് ഫുട്ബോൾ ലോകത്ത് ഉള്ളത് എന്നും ഒലെ പറഞ്ഞു. നേരത്തെ പോഗ്ബയും അദ്ദേഹത്തിന്റെ ഏജന്റും താരം ക്ലബ് വിടുമെന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയിരുന്നു.

Advertisement