ബംഗ്ലാദേശ് കൂട്ടുകെട്ടുകള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു, സെമിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല

ഓരോ തവണയും ബംഗ്ലാദേശ് ബാറ്റിംഗ് നിര കൂട്ടുകെട്ട് പടുത്തുയര്‍ത്തുമ്പോള്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഈ ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഓസ്ട്രേലിയ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ലോകകപ്പ് പരിചയം ഉള്ള താരങ്ങളാണ് ടീമിലുള്ളത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരു പോലെ ടീം മുന്തിയ പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നും ഫിഞ്ച് പറഞ്ഞു.

തുടക്കത്തില്‍ ഓസ്ട്രേലിയയുടെ ഫീല്‍ഡിംഗ് നിലവാരത്തിനൊത്തുയര്‍ന്നില്ലെന്നും അതിനു യാതൊരു ഒഴിവു കഴിവും ഇല്ലെന്നും ഫിഞ്ച് പറഞ്ഞു. ഇപ്പോള്‍ സെമിയെക്കുറിച്ച് ചിന്തിക്കുന്നില്ല, ആദ്യ നാല് സ്ഥാനങ്ങള്‍ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. ബാറ്റിംഗിനു അനുകൂലമായ പിച്ചായിരുന്നുവെന്നും ഇത്തരം പിച്ചല്‍ ഓപ്പണര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിയ്ക്കുമെന്നും ഫിഞ്ച് വ്യക്തമാക്കി.

Previous articleചെക്ക് ചെൽസിയിൽ തിരിച്ചെത്തി, ഇനി ടെക്നിക്കൽ ചുമതലകൾ
Next article“കോപയിൽ ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിൽ നാണക്കേട്” – മെസ്സി