ആദ്യ പത്തോവറിലെ ഏറ്റവും മികച്ച ബൗളര്‍ ക്രിസ് വോക്സ്

- Advertisement -

ആദ്യ പവര്‍പ്ലേയില്‍ ശക്തമായ പ്രഹരം ഏല്പിക്കുവാന്‍ ശേഷിയുള്ള മികച്ച ബൗളറാണ് ക്രിസ് വോക്സ് എന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഓസ്ട്രേലിയയ്ക്കെതിരെയുള്ള സെമിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ക്രിസ് വോക്സ് ഏഴാം ഓവറിനുള്ളില്‍ ഓസ്ട്രേലിയയെ 14/3 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. ഓസ്ട്രേലിയയുടെ ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണറെയും ഈ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിനെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും വീഴ്ത്തിയ താരത്തെ ആദ്യ പത്തോവറിലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്നാണ് മോര്‍ഗന്‍ വിശേഷിപ്പിച്ചത്.

വളരെ കൂളായി തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന താരമാണ് വോക്സ് എന്നാണ് മോര്‍ഗന്‍ പറഞ്ഞത്. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ നോക്കിയാല്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഇത്രത്തോളം പ്രഭാവം സൃഷ്ടിക്കുന്ന മറ്റൊരു ബൗളര്‍ ഇല്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

Advertisement