തോല്‍ക്കുവാനുള്ള കാരണം ദുര്‍വിധി

അഫ്ഗാനിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം ദുര്‍വിധിയെന്ന് പറഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. കഴിഞ്ഞ മത്സരത്തിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആ മത്സരത്തിലെതിനു സമാനമായ തകര്‍ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നേരിട്ടതെന്ന് നൈബ് പറഞ്ഞു. താഹിറിന്റെ സ്പെല്ലിനാണ് മുഴുവന്‍ ഖ്യാതിയും നല്‍കേണ്ടത്, അത് അവിശ്വസനീയമായിരുന്നുവെന്നും നൈബ് പറഞ്ഞു.

ഓപ്പണര്‍മാര്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ടീം മത്സരം കൈവിടുകയാണ്. കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി കൂറച്ച് കൂടി ഉത്തരവാദിത്വത്തോടെയുള്ള സമീപനം ടീമില്‍ നിന്നുണ്ടാകണമെന്ന് നൈബ് വ്യക്തമാക്കി. റഷീദ് ഖാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ 9ാമനായി വരുമ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ബാറ്റ്സ്മാന്മാര്‍ ആരും തന്നെ യാതൊരുവിധ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന് നൈബ് പറഞ്ഞു.