വനിതാ ലോകകപ്പ്, കാനഡയും നോക്കൗട്ട് റൗണ്ടിൽ

വനിതാ ലോകകപ്പിൽ കാനഡയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന് എതിരെ വിജയം നേടിയതോടെയാണ് കാനഡ നോക്കൗട്ട് റൗണ്ട് ഉറച്ചത്. ന്യൂസിലാൻഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാനഡയുടെ വിജയം. രണ്ടാം പകുതിയിൽ ആണ് കാനഡയുടെ രണ്ട് ഗോളുകളും പിറന്നത്. 48ആം മിനുട്ടിൽ ജെസ്സി ഫ്ലമിംഗ് ആ‌ണ് കാനഡയ്ക്ക് ആദ്യം ലീഡ് നൽകിയത്. നിചെലെ പ്രിൻസിന്റെ ഗോളോടെ കാനഡ വിജയം ഉറപ്പിക്കുകയും ചെയ്തു.

കാനഡ നോക്കൗട്ട് ഉറപ്പിച്ചപ്പോൾ ന്യൂസിലാൻഡ് പുറത്ത് പോകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനി കാനഡയും ഹോളണ്ടും തമ്മിലാണ് അടുത്ത മത്സരം.