ലോര്‍ഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ ടോസ് നേടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ന് ജയം സ്വന്തമാക്കാനായാല്‍ ന്യൂസിലാണ്ടിന് സെമി ഉറപ്പിക്കാമെന്നിരിക്കെ പോരാട്ടം മികച്ചതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഓസ്ട്രേലിയ തങ്ങളുടെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്നിറങ്ങുന്നത്. അതേ സമയം ന്യൂസിലാണ്ട് കെയിന്‍ വില്യംസണെ ആണ് ഏറെ ആശ്രയിക്കുന്നത്. ടീമില്‍ രണ്ട് മാറ്റങ്ങളാണ് അവര്‍ വരുത്തിയിരിക്കുന്നത്. കോളിന്‍ മണ്‍റോയ്ക്ക് പകരം ഹെന്‍റി നിക്കോളസും മാറ്റ് ഹെന്‍റിയ്ക്ക് പകരം ഇഷ് സോധിയും ടീമില്‍ എത്തുന്നു.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

Previous articleപ്രതിരോധത്തിന് കരുത്തായി യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleസ്റ്റേഡിയത്തില്‍ കൈയ്യാങ്കളി, അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ആരാധകര്‍ ഏറ്റുമുട്ടി