ശ്രീലങ്കയ്ക്കായി പന്ത്രണ്ടായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് ആഞ്ചലോ മാത്യൂസ്

ഇന്ന് 85 റണ്‍സ് നേടി ശ്രീലങ്കയ്ക്ക് വേണ്ടി പുറത്താകാതെ നിന്നപ്പോള്‍ ആഞ്ചലോ മാത്യൂസ് ടീമിനെ 232 റണ്‍സിലേക്ക് എത്തിയ്ക്കുക മാത്രമല്ല തന്റെ ഒരു വ്യക്തിഗത നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12000 റണ്‍സ് മറികടക്കുന്ന എട്ടാമത്തെ താരമായി മാത്യൂസ് ഇന്നത്തെ തന്റെ പ്രകടനത്തിലൂടെ മാറി.

41.10 എന്ന ശരാശരിയിലാണ് തന്റെ 12084 റണ്‍സ് മാത്യൂസ് നേടിയിട്ടുള്ളത്. പട്ടികയില്‍ ആദ്യ സ്ഥാനം 28016 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ള മഹേല ജയവര്‍ദ്ധനേ 25957 റണ്‍സാണ് നേടിയിട്ടുള്ളത്. സനത് ജയസൂര്യ(21032) ആണ് ഇരുപതിനായിരം കടന്നിട്ടുള്ള മറ്റൊരു ലങ്കന്‍ താരം.

Previous articleആഞ്ചലോ മാത്യൂസിന്റെ മികവില്‍ 200 കടന്ന് ശ്രീലങ്ക, ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും മൂന്ന് വിക്കറ്റ്
Next articleഅർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കില്ല