ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറി ഏറ്റവും പ്രിയപെട്ടതെന്ന് ശിഖർ ധവാൻ

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ മാച്ച് വിന്നിങ് സെഞ്ചുറി തനിക്ക് ഏറെ പ്രിയപെട്ടതാണെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. അന്ന് ഓസ്‌ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റിട്ടും ബാറ്റിംഗ് തുടർന്ന ശിഖർ ധവാൻ അന്ന് ഇന്ത്യക്ക് ജയം നേടി കൊടുത്തിരുന്നു. മത്സരത്തിൽ 109 പന്തിൽ നിന്നാണ് ശിഖർ ധവാൻ 117 റൺസ് നേടിയത്. ശിഖർ ധവാന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 36 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ തുടർന്ന് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ കളിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ ഡൽഹി ക്യാപിറ്റൽസിൽ തന്റെ സഹ താരമായ ശ്രേയസ് അയ്യരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംഭാഷണത്തിനിടയിലാണ് തനിക്ക് പ്രിയപ്പെട്ട ഇന്നിങ്സിനെ കുറിച്ച് ധവാൻ മനസ്സ് തുറന്നത്. കൂടാതെ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളർ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ ആണെന്നും ധവാൻ പറഞ്ഞു.

Previous articleകൊറോണ ഭേദമായി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു
Next articleറെയ്നർ ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ തുടരും