കൊറോണ ഭേദമായി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലിനിയുടെ കൊറോണ നെഗറ്റീവ് ആയി.‌ അവസാന മൂന്ന് ആഴ്ചയായി ചൈനയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഫെല്ലിനി ഇന്നലെ ആശുപത്രി. തന്നെ സംബന്ധിച്ചെടുത്തോളം വലിയ വിഷമഘട്ടം ആണ് അവസാനിച്ചത് എന്ന് ആശുപത്രി വിട്ട ശേഷം ഫെല്ലിനി പറഞ്ഞു.

ചൈനയിലെ ഫെല്ലിനിയുടെ ക്ലബായ‌ ഷാന്ദൊങ് ലുനെങിന് താരം നന്ദി പറഞ്ഞു. ബെൽജിയത്തിൽ ആയിരുന്നു ഫെല്ലിനി കൊറോണ ഭീഷണി കുറഞ്ഞതിനാൽ ചൈനയിലേക്ക് മടങ്ങി എത്തിയതായിരുന്നു. അപ്പോഴാണ് കൊറോണ വൈറസ് ബാധയേറ്റത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഫെല്ലിനി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചൈനയിലേക്ക് എത്തിയത്.

Advertisement