17 വയസ്സുകാരിയെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക, ലോക ടി20യ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ലോക ടി20യ്ക്കുള്ള ടീം പ്രഖ്യാപിച്ച് ശ്രീലങ്ക. ശ്രീലങ്കയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന 17 വയസ്സുകാരി ഓള്‍റൗണ്ടര്‍ കവിഷ ദില്‍ഹാരിയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം ഏകദിന അരങ്ങേറ്റം നടത്തിയത്. അടുത്ത് നടന്ന ഇന്ത്യയുമായുള്ള ടി20യില്‍ താരം ടീമില്‍ ഇടം പിടിച്ചുവെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. അഞ്ച് താരങ്ങളെ സ്റ്റാന്‍ഡ് ബൈ താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. 16 അംഗ സ്ക്വാഡില്‍ ഏതെങ്കിലും താരങ്ങള്‍ക്ക് പകരക്കാരായി തീരുമാനിച്ചവരില്‍ ഇനോക രണവീര, നിപുനി ഹന്‍സിക, ഇമാല്‍ക മെന്‍‍ഡിസ്, അനുഷ്ക സഞ്ജീവിനി, ഹര്‍ഷിത മാധവി എന്നിവരും ഉള്‍പ്പെടുന്നു.

സ്ക്വാ‍ഡ്: ചാമരി അട്ടപ്പട്ടു, നീലാക്ഷി ഡി സില്‍വ, കവിഷ ദില്‍ഹാരി, അമ കാഞ്ചന, സുഗന്ധിക കുമാരി, എഹ്സാനി ലോകുസൂരിയാഗേ, ദിലാനി മനോദാര, യശോദ മെന്‍ഡിസ്, ഹസിനി പെരേര, ഉദ്ദേശിക പ്രബോധിനി, ഇനോഷി പ്രിയദര്‍ശിനി, ഒഷാഡി രണസിംഗ്, ശശികല സിരിവര്‍ദ്ധനേ, റെബേക്ക വാന്‍ഡോര്‍ട്ട്, ശ്രീപാലി വീരകോഡി

Previous articleനാബി കേറ്റ നാളെ കളിക്കില്ല എന്ന് ക്ലോപ്പ്, സലായും മാനെയും വാൻ ഡൈകും ഉറപ്പില്ല
Next articleആദ്യ പകുതിയിൽ മുംബൈ രണ്ടടി മുന്നിൽ