നാബി കേറ്റ നാളെ കളിക്കില്ല എന്ന് ക്ലോപ്പ്, സലായും മാനെയും വാൻ ഡൈകും ഉറപ്പില്ല

ലിവർപൂളിനെ പരിക്ക് ലിസ്റ്റ് വ്യക്തമാക്കി മാനേജർ ക്ലോപ്പ്. ഇന്റർ നാഷണൽ ബ്രേക്കിനിടെ പരിക്കേറ്റവരിൽ മിഡ്ഫീൽഡർ നാബി കേറ്റ നാളെ എന്തായാലും കളിക്കില്ല എന്ന് ക്ലോപ്പ് വ്യക്തമാക്കി. ഒരാഴ്ച എങ്കിലും നാബി പുറത്തിരിക്കും. നാളെ ഹഡേഴ്സ്ഫീൽഡിന് എതിരെ ആണ് ലിവർപൂളിന്റ്വ് മത്സരം. നാബി കേറ്റ പുറത്താണെങ്കിലും ബാക്കി മൂന്ന് പേരുടെ പരിക്കും സാരമുള്ളത് അല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

ഫോർവേഡ് സലായ്ക്കും ഡിഫൻഡർ വാൻഡൈകിനും സെനഗൽ താരം മാനെയ്ക്കും പരിക്കേറ്റിരുന്നു. മൂവരും ഹഡേഴ്സ്ഫീൽഡിനെതിരെ കളിക്കുന്ന കാര്യം സംശയമാണ് എങ്കിലും കളിക്കുന്ന സാധ്യത ക്ലോപ്പ് തള്ളി കളയുന്നില്ല. ഇംഗ്ലീഷ് താരം ജെയിംസ് മിൽനറും പരിക്കിന്റെ പിടിയിലാണ്. മിൽനറും ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിന് അടുത്താണെന്ന് ക്ലോപ്പ് വ്യക്തമാക്കി.

Previous articleവീണ്ടും പണി മേടിച്ച് ഷെഹ്സാദ്, ബോര്‍ഡിന്റെ വക കാരണം കാണിക്കല്‍ നോട്ടീസ്
Next article17 വയസ്സുകാരിയെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക, ലോക ടി20യ്ക്കുള്ള ടീം പ്രഖ്യാപിച്ചു