ആദ്യ പകുതിയിൽ മുംബൈ രണ്ടടി മുന്നിൽ

ഈ ഐ എസ് എൽ സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. റാഫേൽ ബാസ്റ്റോസും മോഡൊ സോഗോയുമാണ് മുംബൈക്കായി ഗോൾ നേടിയത്.

25ആം മിനുട്ടിൽ പിറന്ന ഒരു ഗോളാണ് ഹോം ടീമായ മുംബൈക്ക് പൂനെ സിറ്റിക്കെതിരെ ആദ്യം ലീഡ് നേടിക്കൊടുത്തത്. മൊഡൊ സോഗോ ആണ് ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ബാറിന് തട്ടി മടങ്ങിയപ്പോൾ പൂനെ കീപ്പർ വിശാൽ കെയ്തും പൂനെ ഡിഫൻസും വലഞ്ഞു. ഉടൻ തന്നെ പ്രതികരിച്ച മോഡു സോഗോ മുംബൈയെ ഒരു ഗോളിന് മുന്നിൽ എത്തിച്ചു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ ബാസ്റ്റോസ് മുംബൈയുടെ രണ്ടാം ഗോളും നേടി. ഫനായിയുടെ ഒരു ഫൗൾ ആണ് പെനാൾട്ടി മുംബൈക്ക് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ആഷിക് കുരുണിയൻ പരിക്കേറ്റ് കളം വിട്ടതും പൂനെക്ക് തിരിച്ചടിയായി.

Previous article17 വയസ്സുകാരിയെ ടീമിലുള്‍പ്പെടുത്തി ശ്രീലങ്ക, ലോക ടി20യ്ക്കുള്ള ടീം പ്രഖ്യാപിച്ചു
Next articleആഷിഖ് കുരുണിയന് പരിക്ക്