ആറ് സ്പിന്നര്‍മാരുമായി ലോക ടി20യ്ക്കൊരുങ്ങി ന്യൂസിലാണ്ട്

- Advertisement -

വനിത ലോക ടി20യ്ക്കായുള്ള ന്യൂസിലാണ്ട് ടീം പ്രഖ്യാപിച്ചു. ആമി സാറ്റെര്‍ത്‍വെയ്റ്റ് നയിക്കുന്ന ടീമില്‍ ആറോളം സ്പിന്നര്‍മാരുണ്ടെന്നതാണ് പ്രത്യേകത. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും പര്യടനം നടത്തിയ അതേ സ്ക്വാഡിനെ തന്നെയാണ് ന്യൂസിലാണ്ട് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍സി ചുമതല മാറിയത് മാത്രമാണ് ടീമിലെ ഏക വ്യത്യാസം. സൂസി ബെയ്റ്റ്സില്‍ നിന്ന് ആമിസാറ്റെര്‍ത്‍വെയ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തുവെന്നത് മാത്രമാണ് ടീമിലെ മാറ്റം.

അമേലിയ കെര്‍, ലെയ്ഗ് കാസ്പെറെക്, ജെസ്സ് വാട്കിന്‍, മാഡി ഗ്രീന്‍, അന്ന പെറ്റേര്‍സണിനു പുറമേ ക്യാപ്റ്റനും സ്പിന്‍ ചുമതല വഹിക്കും.

സ്ക്വാഡ്: ആമി സാറ്റെര്‍ത്‍വെയ്റ്റ്, സൂസി ബെയ്റ്റ്സ്, സോഫി ഡിവൈന്‍, കെയ്റ്റ് എബ്രാഹിം, ബെര്‍നാഡിന്‍ ബെസൂഡെഹൗട്ട്, ഹോളി ഹഡ്ഡല്‍സ്റ്റണ്‍, ഹെയ്‍ലി ജെന്‍സെന്‍, കാറ്റി മാര്‍ട്ടിന്‍, ലിയ തഹാഹു, അമേലിയ കെര്‍, ലെയ്ഗ് കാസ്പെറെക്, ജെസ്സ് വാട്കിന്‍, മാഡി ഗ്രീന്‍, ഹന്ന റോവ്, അന്ന പെറ്റേര്‍സണിനു

ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെയാണ് ന്യൂസിലാണ്ടിന്റെ ആദ്യ മത്സരം. നവംബര്‍ 9നാണ് മത്സരം.

Advertisement