ലോക ടി20യ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

- Advertisement -

വനിത ലോക ടി20യ്ക്കുള്ള 15 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസം വിന്‍ഡീസില്‍ ആരംഭിക്കുന്ന ടീമില്‍ നിക്കോള്‍ ബോള്‍ട്ടണ്‍ സ്ഥാനം പിടിച്ചതാണ് പുതിയ വാര്‍ത്ത. ഏകദിന സ്പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് നിക്കോള്‍ ബോള്‍ട്ടണ്‍. ന്യൂസിലാണ്ടിനെതിരെ ടി20 കളിച്ച ടീമിലെ മാറ്റങ്ങളില്‍ ഒന്നാണ് നിക്കോള്‍. ജെസ്സ് ജോന്നാസന്‍ ടീമില്‍ ഇടം പിടിച്ചുവെങ്കിലും ഫിറ്റ്നെസ്സ് ടെസ്റ്റ് വിജയിച്ചാല്‍ മാത്രമേ നവംബറില്‍ ടീമിനൊപ്പം യാത്രയാകുള്ളു.

ഇതേ ടീം തന്നെയാവും ഈ മാസം അവസാനത്തോടു കൂടി പാക്കിസ്ഥാനെതിരെ ടി20 പരമ്പര കളിക്കുന്നതും. മലേഷ്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകും. നിക്കോള്‍ ബോള്‍ട്ടണ്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് ടി20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഏകദിന ടീമിലെ നെടുംതൂണാണ് താരം.

ലോക ടി20: മെഗ് ലാന്നിംഗ്, റെയ്ച്ചല്‍ ഹെയ്നസ്, നിക്കോള്‍ ബോള്‍ട്ടണ്‍, നിക്കോള കാറെ, ആഷ്‍ലി ഗാര്‍ഡ്നര്‍, അലീസ ഹീലി, ജെസ്സ് ജോന്നാസെന്‍, ഡെലീസ്സ കിമ്മിന്‍സ്, സോഫി മോളിനെക്സ്, ബെത്ത് മൂണി, എല്‍സെ പെറി, മെഗാന്‍ ഷൂട്ട്, എല്‍സെ വില്ലാനി, ടയല വ്ലാമിനക്, ജോര്‍ജ്ജിയ വെയര്‍ഹാം

Advertisement