മൗറീനോയ്ക്ക് എതിരെ നടപടി വരാൻ സാധ്യത

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ മൗറീനോയ്ക്ക് പുതിയ പ്രശ്നം വരുന്നു. മൗറീനീയുടെ അവസാന മത്സരത്തിലെ പെരുമാറ്റരീതിക്കെതിരെ ഇംഗ്ലീഷ് എഫ് എ നടപടി ഉണ്ടായേക്കും. ന്യൂകാസിലിനെതിരായ മത്സരത്തിൽ ടച്ച് ലൈനിൽ നിന്ന് മൗറീനോ നടത്തിയ പ്രകടനങ്ങളും മറ്റുമാണ് എഫ് എ അന്വേഷിക്കുന്നത്. മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം 3-2ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.

മത്സര ശേഷം മൗറീനോ പോർച്ചുഗീസ് ഭാസയിൽ അസഭ്യം പറഞ്ഞതാൺ എഫ് എയുടെ കണ്ണിൽ പെട്ടിരിക്കുന്നത്. ഇതിൽ എഫ് എ കൂടുതൽ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് തെളിയുക ആണെങ്കിൽ മൗറീനോയ്ക്ക് എതിരെ ടച്ച് ലൈൻ ബാൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

Advertisement