നാലാം മത്സരം മഴയില്‍ മുങ്ങി, പോയിന്റുകള്‍ പങ്കുവെച്ച് ഇംഗ്ലണ്ടും ശ്രീലങ്കയും

വനിത ലോക ടി20യിലെ നാലാം മത്സരത്തില്‍ മഴ വില്ലനായി. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. സെയിന്റ് ലൂസിയയിലെ ഡാരെന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരത്തില്‍ അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്തുവാനുള്ള സംഘാടകരുടെ ശ്രമം വിഫലമാകുകയായിരുന്നു.

മത്സരത്തില്‍ ജയ സാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിനു ഫലം തിരിച്ചടിയാണ്. അതേ സമയം ശ്രീലങ്ക ലഭിച്ച ഒരു പോയിന്റില്‍ സംതൃപ്തരായിരിക്കും.