മിന്നും വിജയവുമായി ഇന്ത്യ, രാജേശ്വരിയ്ക്ക് 4 വിക്കറ്റ്

പാക്കിസ്ഥാനെതിരെ വനിത ഏകദിന ലോകകപ്പിൽ മിന്നും വിജയവുമായി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും പൂജ വസ്ട്രാക്കര്‍ – സ്നേഹ് റാണ എന്നിവരുടെ മികവിൽ ഇന്ത്യ 244 റൺസ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ 137 റൺസിന് ഓള്‍ഔട്ട് ആക്കി 107 റൺസ് വിജയം ആണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി രാജേശ്വരി ഗായക്വാഡ് നാലും ജൂലന്‍ ഗോസ്വാമി, സ്നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പാക്കിസ്ഥാന് വേണ്ടി ഓപ്പണർ സിദ്ര അമീന്‍ 30 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഡയാന ബൈഗ് 24 റൺസ് നേടി.