പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് സെമി സാധ്യത നിലനിര്‍ത്തി ഇംഗ്ലണ്ട്

Sports Correspondent

വനിത ഏകദിന ലോകകപ്പിൽ സെമിയിലേക്കുള്ള രണ്ട് സ്ഥാനത്തേക്ക് ഇംഗ്ലണ്ടും ഇന്ത്യയും വെസ്റ്റിന്‍ഡീസും രംഗത്ത്. ഇന്ന് ഇംഗ്ലണ്ട് പാക്കിസ്ഥാനതിരെ 9 വിക്കറ്റ് വിജയം നേടി സെമി സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 105 റൺസിന് ഓള്‍ഔട്ട് ആക്കിയപ്പോള്‍ 19.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ ലക്ഷ്യം മറികടന്നത്. ബൗളിംഗിൽ ഇംഗ്ലണ്ടിനായി കാത്റിന്‍ ബ്രണ്ടും സോഫി എക്ലെസ്റ്റോണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഡാനിയേൽ വയട്ട് പുറത്താകാതെ 76 റൺസാണ് ഇംഗ്ലണ്ടിനായി നേടിയത്.

അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് ബംഗ്ലാദേശാണ് എതിരാളികള്‍ ഇന്ത്യയ്ക്കാകട്ടെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വെസ്റ്റിന്‍ഡീസിന് ഏഴ് പോയിന്റുള്ളതിനാൽ തന്നെ ഇരു ടീമുകള്‍ക്കും അവസാന മത്സരത്തിൽ വിജയം നിര്‍ണ്ണായകമാണ്.