ദക്ഷിണാഫ്രിക്ക – വെസ്റ്റിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു, അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യം

വനിത ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഇന്ന് നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചു. 10.5 ഓവര്‍ പിന്നിട്ടപ്പോള്‍ ദക്ഷിണാഫ്രിക്ക 61/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം മഴ കാരണം ഉപേക്ഷിച്ചത്. ഇതോടെ വെസ്റ്റിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും മത്സരത്തിൽ നിന്ന് ഓരോ പോയിന്റ് ലഭിച്ചു.

ഏഴ് മത്സരങ്ങള്‍ കളിച്ച വെസ്റ്റിന്‍ഡീസിന് ഏഴ് പോയിന്റാണിപ്പോളുള്ളത്. അതിനാൽ തന്നെ അവസാന മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് വെസ്റ്റിന്‍ഡീസിനെ മറികടന്ന് സെമി ഉറപ്പാക്കാനാകു. ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.