ബിസ്മ മാറൂഫും ആലിയ റിയാസും തിളങ്ങി, തക‍ർച്ചയിൽ നിന്ന് 190 റൺസിലേക്ക് എത്തി പാക്കിസ്ഥാൻ

വനിത ഏകദിന ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 190 റൺസ് നേടി പാക്കിസ്ഥാന്‍. 78 റൺസുമായി പുറത്താകാതെ നിന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മാറൂഫും 53 റൺസ് നേടിയ ആലിയ റിയാസും ആണ് പാക്കിസ്ഥാന്‍ നിരയിൽ തിളങ്ങിയത്.

മറ്റാര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ 44/4 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണിരുന്നു. പിന്നീട് 99 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ബിസ്മയും ആലിയയും ചേര്‍ന്ന് നേടിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി അലാന കിംഗ് 2 വിക്കറ്റ് നേടി.