ഏഴാം ജയം, അപരാജിത കുതിപ്പ് തുടര്‍ന്ന് ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പില്‍ ഏഴിൽ ഏഴ് വിജയങ്ങളും നേടി ഓസ്ട്രേലിയന്‍ കുതിപ്പ്. ഇന്ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരം 43 ഓവറായി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഓസ്ട്രേലിയ 135 റൺസിലൊതുക്കിയിരുന്നു. അതിന് ശേഷം 5 വിക്കറ്റ് നഷ്ടത്തിൽ 32.1 ഓവറിൽ ടീം വിജയം നേടി.

66 റൺസ് നേടി പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ വിജയം ഒരുക്കിയത്. സൽമ ഖാത്തുന്‍ 3 വിക്കറ്റ് നേടി ഓസ്ട്രേലിയയെ 26/3 എന്ന നിലയിലേക്ക് തള്ളിയിട്ടുവെങ്കിലും മൂണി ചെറിയ ലക്ഷ്യത്തിലേക്ക് നിലയുറപ്പിച്ച് ടീമിനെ നയിക്കുകയായിരുന്നു. അന്നാബെൽ സത്തര്‍ലാണ്ട് 26 റൺസ് നേടി പുറത്താകാതെ മൂണിയ്ക്ക് പിന്തുണ നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി 33 റൺസ് നേടിയ ലത മോണ്ടൽ ആണ് ടോപ് സ്കോറര്‍. ഷര്‍മിന്‍ അക്തര്‍ 24 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി ആഷ്ലൈ ഗാര്‍ഡ്നര്‍ , ജെസ്സ് ജൊന്നാസൻ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.