പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു, അനീസ മുഹമ്മദ് ടീമിലേക്ക് തിരികെ എത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള വനിത ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര ജൂൺ 30ന് ആണ് ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് വിട്ട് നിന്ന അനീസ മുഹമ്മദ് തിരികെ ടീമിലേക്ക് എത്തുന്നുണ്ട്.

ഇരട്ട സഹോദരിമാരായ കൈസിയ നൈറ്റും കൈഷോണ നൈറ്റും തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്. ആന്റിഗ്വയിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.

വിന്‍ഡീസ് : Stafanie Taylor (c), Anisa Mohammed, Aaliyah Alleyne, Shamilia Connell, Brtiney Cooper, Deandra Dottin, Chinelle Henry, Kycia Knight, Kyshona Knight, Hayley Matthews, Chedean Nation, Karishma Ramharack, Shakera Selman