ശ്രീലങ്കന്‍ വനിത താരങ്ങള്‍ക്ക് പുതിയ കേന്ദ്ര കരാര്‍ നല്‍കി ബോര്‍ഡ്, എ വിഭാഗത്തില്‍ ചാമരി അട്ടപ്പട്ടു മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

20 വനിത താരങ്ങള്‍ക്കും 15 എമേര്‍ജ്ജിംഗ് താരങ്ങള്‍ക്കും ആറ് മാസത്തെ പുതിയ കരാര്‍ നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മേയ് 1 വരെ പ്രാബല്യത്തില്‍ വരുന്ന കരാര്‍ പ്രകാരം നാല് വിഭാഗത്തിലായാണ് താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ചാമരി അട്ടപ്പട്ടു മാത്രമാണ് ഇപ്പോള്‍ എ വിഭാഗത്തില്‍ ഉള്ളത്.

ശശികല സിരിവര്‍ദ്ധനേ വിരമിക്കുകയും ഇനോക റണവീരയെ ഗ്രൂപ്പ് ബിയിലേക്കും താഴ്ത്തുകയായിരുന്നു. ബി വിഭാഗത്തില്‍ എട്ട് പേരും സി വിഭാഗത്തില്‍ മൂന്നും ഡി വിഭാഗത്തില്‍ എട്ടും താരങ്ങളാണുള്ളത്.

എ വിഭാഗം: ചാമരി അട്ടപ്പട്ടു
ബി വിഭാഗം: അനുഷ്ക സഞ്ജീവനി, ഒഷാഡി രണസിംഗേ, ഇനോക രണവീര, നീലാക്ഷി ഡി സില്‍വ, സുഗന്ദിക കുമാരി, ഉദ്ദേശിക പ്രബോധനി, ഹസിനി പെരേര, ഹര്‍ഷിത മാധവി
സി വിഭാഗം: ഡിലാനി മനോദാര, പ്രസിദ്ധിനി വീരകോടി, കവിഷ ദില്‍ഹാരി
ഡി വിഭാഗം: അമ കാഞ്ചന, ഇമാല്‍ക മെന്‍ഡിസ്, ഇനോഷി ഫെര്‍ണാണ്ടോ, അചിനി കുലസൂര്യ, ഹന്‍സിമ കരുണാരത്നേ, മധുഷിക മെത്താനാന്ദ, ഉമേഷ തിമാഷിനി, സത്യ സന്ദീപാനി