ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ തയ്യാറാണ് എന്ന് മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഫൈനൽ നടത്താൻ മാഡ്രിഡ് നഗരം തയ്യാറാണ് എന്ന് മാഡ്രിഡ് മേയർ ജോസെ മാർട്ടിനെസ്. ഇത് സംബന്ധിച്ച് യുവേഫയുമായി ചർച്ചകൾ നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിലെ ഇസ്താംബുളിൽ ആയിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ ഈ സീസണിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ ആയതിനാൽ തുർക്കിയിൽ നിന്ന് വേദി മാറ്റാൻ ആണ് യുവേഫ ആലോചിക്കുന്നത്.

പോർച്ചുഗലിലെ ലിസ്ബണിലോ സ്പയിനിലെ മാഡ്രിഡിലോ വെച്ച് ടൂർണമെന്റിന്റെ ബാക്കി നടത്താൻ ആണ് യുവേഫ ആലോചിക്കുന്നത്‌‌. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ക്വാർട്ടർ ഫൈനൽ മുതൽ ഒരു പാദമുള്ള നോക്കൗട്ട് ടൂർണമെന്റു പോലെ മത്സരങ്ങൾ നടത്താൻ ആണ് യുവേഫ ആലോചിക്കുന്നത്‌. എല്ലാ മത്സരങ്ങളും ഒരൊറ്റ നഗരത്തിൽ ആക്കാനും യുവേഫ ഉദ്ദേശിക്കുന്നു. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആണ് ഈ നീക്കം.

ഇപ്പോൾ ബാക്കിയുള്ള പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ശേഷമാകും ക്വാർട്ടർ ഒറ്റ പാദമായി നടത്തുക. ൽ ചാമ്പ്യൻസ് ലീഗ് മാത്രമല്ല യൂറോപ്പ ലീഗും ഇങ്ങനെ ആകും നടത്തുക. ഓഗസ്റ്റിൽ ആകും യൂറോപ്പയും ചാമ്പ്യൻസ് ലീഗും യുവേഫ നടത്തുക.